NEWS
ശബരിമല ഇടത്താവള നിർമ്മാണ സ്ഥലത്ത് അപകടം; രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
17/09/2025 08:07 AM IST
nila

ചെങ്ങന്നൂർ: കുന്നത്തുമലയിൽ നിർമാണത്തിലിരിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണ സ്ഥലത്ത് ഗ്രാനൈറ്റ് വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശികളായ അലി ഹുസൈൻ (23), റഷീദാർ ഹുസൈൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലിന് പൊട്ടലുണ്ട്.
ഇടത്താവളത്തിന്റെ നിർമാണ സ്ഥലത്തേക്ക് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്രാനൈറ്റ് പാളി തെന്നിമാറി തൊഴിലാളികളുടെ കാലുകളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂർ ഫയർഫോഴ്സ് സംഘം പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











